All posts by Danish Roshan

ജെ.എന്‍.എം-ല്‍ പോലീസ് സജീവം

police

കലോത്സവത്തിന് കാവലായി പോലീസ് സേന ജെ.എന്‍.എംല്‍ സജീവം.അതുകൊണ്ട് തന്നെ കലോത്സവം ഭംഗിയായി നടന്നുകൊണ്ടിരിക്കുന്നു.യാതൊരു കലഹവും ഇല്ലാതെ മുന്നോട്ടു പോകുന്നു.നല്ലൊരു സേനയെയാണ് ഇവിടെ നിയമിച്ചിട്ടുള്ളത്.

Advertisements

ട്രോഫികള്‍ സ്പോണ്‍സര്‍ ചെയ്തു

trophനാല് ദിവസങ്ങളിലായി നടക്കുന്ന വടകര ഉപജില്ല സ്ക്കൂള്‍ കലോത്സവ വിജയികള്‍ക്കുള്ള സമ്മാനങ്ങളും ട്രോഫികളും സ്പോണ്‍സര്‍ ചെയ്തവര്‍

1.ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി

2.ഭാരത് ഗ്യാസ് വടകര

3.അന്‍സാര്‍ കോളേജ് വടകര

4.അര്‍ച്ചന ടെക്സ്റ്റൈല്‍സ് വടകര

5.സയന്‍സ് സെന്റര്‍ വടകര

6.ഫാന്റസി പാര്‍ക്ക വടകര

മത്സര ഇനങ്ങളില്‍ പങ്കെടുത്ത് കൊണ്ട് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്ന മുഴുവന്‍ വിജയികള്‍ക്കും സര്‍ട്ടിഫിക്കറ്റുകളും ട്രോഫികളും ഏര്‍പ്പെടുത്തിയതായി ട്രോഫി കമ്മിറ്റി സന്തോഷപൂര്‍വ്വം അറിയിക്കുന്നു.

ഉപജില്ലാ കലോത്സവത്തിൽ ജെ.ൻ. എം എൻ.എസ്.എസ് യൂണിറ്റിന്റെ സാന്ത്വനം അടുക്കള

പുതുപ്പണം: ജീവിതപ്രയാസങ്ങൾ അനുഭവിക്കുന്നവരെ സഹായിക്കുന്നവർക്ക് വേണ്ടി കലാമേളയിൽ വേറിട്ടൊരു സാമ്പത്തിക സമാഹരണം ജെ.എൻ.എം നടത്തി.

പുതുപ്പണം ജെ.എൻ.എം ഗവ:ഹയർസെക്കണ്ടറി സ്കൂളിൽ വച്ചു നടക്കുന്ന ഉപജില്ല കലോത്സവത്തിൽ ആണ് കുറഞ്ഞ വിലയ്ക്ക് ഭക്ഷണസാധനങ്ങൾ ലഭ്യമാക്കി കൊണ്ട് എൻ.എസ്. എസ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചത്.

വത്തക്ക വെള്ളം,ലൈം ജ്യൂസ്,പപ്സ്,സമൂസ,പഴംപൊരി ,കട്ലറ്റ്‌, തുടങ്ങിയ ലഘുവിഭാവങ്ങളാണ് സാന്ത്വനം അടുക്കളയിൽ ലഭ്യമാവുക.വിപണി വിലയേക്കാൾ കുറഞ്ഞ നിരക്കിലാണ് പലഹാരങ്ങൾ ലഭിക്കുക. N.S.S  വളണ്ടിയർമാരായ റാഹിൽ സർദാർ,വിഷ്ണു,പി ഇ അശ്വന്ത് രാജ് എസ്.എസ്, സനിജ എന്നിവർ നേതൃത്വം നൽകുന്നു.സാന്ത്വനം അടുക്കളയിൽ നിന്നു ലഭിക്കുന്ന പണം സാന്ത്വന പ്രവർത്തനത്തിനായി ഉപയോഗിക്കുന്നതിനാൽ അടുക്കളയിൽ നല്ല തിരക്കുണ്ടെന്നു പ്രോഗ്രാം ഓഫീസർ കെ.കെ പ്രതീഷ് പറഞ്ഞു.

കലാകാരന്മാര്‍ നാടിന്റെ സമ്പത്ത്

പുതുപ്പണം:കലാപ്രവര്‍ത്തനങ്ങളിലൂടെ നാടിന്റെ സാംസ്കാരിക വളര്‍ച്ച സാധ്യമാക്കുന്നവര്‍ നാടിന്റെ സമ്പത്താണെന്ന് സി.കെ.നാണു

എം.എല്‍.എ അഭിപ്രായപ്പെട്ടു.പുതുപ്പണം ജെ.എന്‍.എം ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്കൂളില്‍ വടകര ഉപജില്ലാ കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരിന്നു അദ്ദേഹം.മുന്‍സിപ്പല്‍ വിദ്യഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ വി.ഗോപാലന്‍ അധ്യക്ഷനായിരിന്നു.ചുരിക ആപ്പ് തയ്യാറാക്കിയ ദാനിഷ് റോഷന് എം എല്‍ എ ഉപഹാരം നല്‍കി.കൗണ്‍സിലര്‍മാരായ കെ.ടി.കെ ചന്ദ്രി,പി.രജനി എം.പി അഹമ്മദ്,പി.കെ.സിന്ധു,വടകര എ ഇ ഒ എം വേണുഗോപാല്‍,ബി.പി.ഒ വി.വി.വിനോദ് പി.ടി.എ പ്രസിഡന്റ് എം.പി.മോഹനന്‍,പ്രിന്‍സിപ്പല്‍ ടി.സത്യനാഥന്‍.ഹെഡ്മിസ്ട്രസ്.ബി.ഗീത,ചെട്ട്യാത്ത് യു.പി സ്കൂള്‍ ഹെഡ്മാസറ്റര്‍ കെ.വേണുഗോപാലന്‍ ജനാധിപത്യ വേദി ചെയര്‍മാന്‍ എം.ശ്രീ‌രാജ്,പി.കെ ദിനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

NOW!

എല്ലാ മത്സരങ്ങളും വളരെ ആവേശത്തോടെ നടന്നു കൊണ്ടിരിക്കുന്നു.മത്സരാര്‍ത്ഥികളെല്ലാം വാശിയേറിയ പോരാട്ടങ്ങളാണ് കാഴ്ചവയ്കുന്നത്.ആവേശവും ആരവങ്ങളും നിറഞ്ഞ കാണികളുടെ സദസ്സാണ് ഇവിടെ കാണാന്‍ സാധിക്കുന്നത്.ജനങ്ങളുടെ പിന്തുണയാണ് ഈ കലോത്സവത്തിന്റെ വിജയം.

JNM NEWS

വടകര ഉപജില്ല കലോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് കുട്ടികളുടെ ആവേശത്തിനും സന്തോ‍ഷത്തിനും ഒരു കുറവും ‌‌ഇല്ല.റിസള്‍ട്ടുകള്‍ ഏറ്റവും വേ‌ഗം നിങ്ങള്‍ മുമ്പില്‍ എത്തിക്കാന്‍ ജെ.എന്‍.എംല്‍ ബ്ലോഗുകളും ആപ്പും സജീവം.ഒരു കുറവും ഉണ്ടാക്കാതെ ഭക്ഷണശാലാ കമ്മിറ്റി അംഗങ്ങളും മറ്റ സന്നദ്ധ സംഘടനകളും മുന്നോട്ടു പോയികൊണ്ടിരിക്കുന്നു.

പരിപാടിയുടെ സുഖമമായ നടത്തിപ്പിനു വേണ്ടി എല്ലാ സംഘടനകളും വളണ്ടിയര്‍മാരും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നു.സ്കൂളിനെ പ്ലാസ്റ്റിക് രഹിത വിദ്യാലയമാക്കാന്‍ പല പരിസ്ഥിതി സംഘടനകളും നില കൊള്ളുന്നു.ഏത് സംശയങ്ങള്‍ക്കും ഉത്തരം നല്‍കാന്‍ ഹെല്‍പ്പ് ഡെസ്ക്കും നമുക്ക് മുമ്പില്‍.രജിസ്ട്രേഷന്‍ എല്ലാ ദിവസവും 9 മണിക്ക് ആരംഭിക്കും.കടത്തനാട് മാഹാത്മ്യം വിളിച്ചോതുന്ന വടകരയുടെ മണ്ണില്‍ കലോത്സവം കൊണ്ടാടുമ്പോള്‍ നാടെങ്ങും ആരവം മുറുക്കുകയാണ്.എല്ലാ കലാപ്രേമികള്‍ക്കും ജെ.എന്‍.എംലേക്ക് സ്വാഗതം.